മുക്കം: സാധാരണ ജനവിഭാഗങ്ങളെ പരിഹസിക്കുന്ന സമീപനമാണ് പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയിലൂടെ കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി പറഞ്ഞു.
പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനവിനെതിരേ ആർജെഡി തിരുവമ്പാടി മണ്ഡലം കമ്മിറ്റി മുക്കത്ത് സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് ടാർസൺ ജോസ് കോക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. മുതിർന്ന നേതാക്കളായ പി.എം. തോമസ്, ഏബ്രഹാം മാനുവൽ, ഇളമന ഹരിദാസ്, സംസ്ഥാന കൗൺസിൽ അംഗം ജിമ്മി ജോസ് പൈമ്പിള്ളിൽ, ജില്ലാ സെക്രട്ടറി വിൽസൻ പുല്ലുവേലി, ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ. അബ്ദുൽ സത്താർ, ഗോൾഡൻ ബഷീർ, അബ്ദുറഹിമാൻ പള്ളിക്കലാത്ത് എന്നിവർ പ്രസംഗിച്ചു.